ഒളിമ്പിക്‌സ് വനിതാ ഗുസ്തിയില്‍ അന്‍ഷു മാലിക്കിന് ആദ്യ റൗണ്ടില്‍ തോല്‍വി

ടോക്യോ: ടോക്യോ ഒളിമ്പിക്‌സ് വനിതാ ഗുസ്തിയില്‍ അന്‍ഷു മാലിക്കിന് ആദ്യ റൗണ്ടില്‍ തോല്‍വി. ബെലാറസ് താരം ഇറൈന 8-2 നാണ് ഇന്ത്യയെ തോല്‍പ്പിച്ചത്. വനിതകളുടെ ഫ്രീസ്‌റ്റൈല്‍ 57 കിലോഗ്രാം ഇനത്തിലായിരുന്നു മത്സരം.

പുരുഷന്മാരുടെ ജാവലിന്‍ ത്രോ, വനിതകളുടെ ഗോള്‍ഫ്, പുരുഷന്മാരുടേയും വനിതകളുടേയും ഗുസ്തി, വനിതകളുടെ ഹോക്കി സെമി ഫൈനല്‍ എന്നിവയാണ് ഇന്ത്യ ഇന്ന് പ്രതീക്ഷ വയ്ക്കുന്ന ഇനങ്ങള്‍.

വനിതകളുടെ ഗുസ്തി സെമിഫൈനലില്‍ ഇന്ത്യയുടെ ലോവ്‌ലീന ബോര്‍ഗോഹെയ്ന്‍ ഇന്ന് കളത്തിലിറങ്ങും. തുര്‍ക്കിയാണ് എതിരാളി. വനിതാ ഹോക്കി സെമി ഫൈനല്‍ മത്സരം ഇന്ത്യന്‍ സമയം 3.30 ന് ആരംഭിക്കും. അര്‍ജന്റീനയെയാണ് ഇന്ത്യന്‍ സംഘം നേരിടുക.

 

Top