അന്യ സംസ്ഥാനത്തൊഴിലാളി മരിച്ച സംഭവം: ഒരാള്‍ കൂടി പിടിയില്‍

arrest

അഞ്ചല്‍: കൊല്ലം അഞ്ചലിനു സമീപം പനയഞ്ചേരിയില്‍ മര്‍ദനമേറ്റ് ബംഗാള്‍ സ്വദേശി മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കേസില്‍ രണ്ടാം പ്രതിയായ അഞ്ചല്‍ സ്വദേശി ആസിഫാണ് കീഴടങ്ങിയത്.

അതേസമയം കേസില്‍ പനയഞ്ചേരി സ്വദേശി ശശിധരക്കുറുപ്പിനെ (48) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.

പശ്ചിമ ബംഗാള്‍ സ്വദേശി മാണിക് റോയി (32) ആണ് കഴിഞ്ഞ ദിവസം കുഴഞ്ഞ് വീണ് മരിച്ചത്. കഴിഞ്ഞ 25ന് വൈകുന്നേരമാണ് മാണിക് റോയിക്ക് മര്‍ദനമേല്‍ക്കുന്നത്. കോഴിയെ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു മര്‍ദനം.

Top