മലയാള സിനിമയില്‍ കന്നിയങ്കത്തിനൊരുങ്ങി മറ്റൊരു താര പുത്രന്‍ കൂടി

ലയാള സിനിമയില്‍ അടുത്തിടെയാണ് എല്ലാവരും കാത്തിരുന്ന ഒരു താര പുത്രത്തിന്റെ ആദ്യ സിനിമയുടെ പൂജ കഴിഞ്ഞത്. അതുപോലിതാ മറ്റൊരു താരത്തിന്റെ പുത്രനും തന്റെ കന്നിയങ്കത്തിനായൊരുങ്ങുന്നു.

നടനും എം.എല്‍.എയുമായ മുകേഷിന്റെ മകന്‍ ശ്രവണാണ് മലയാള സിനിമയില്‍ അരങ്ങേറ്റത്തിനായി ഒരുങ്ങുന്നത്.

‘കല്ല്യാണം’ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജ തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ ജൂലായ് 16ന് നടക്കും. തെലുങ്ക് നിര്‍മാതാവ് കെ.കെ രാധ നിര്‍മ്മിക്കുന്ന ചിത്രം രാജീവ് നായരാണ് സംവിധാനം ചെയ്യുന്നത്.

ദുല്‍ഖര്‍ സല്‍മാന്‍, കാളിദാസന്‍ ,സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ എന്നിവര്‍ നേരത്തെ തന്നെ സിനിമയില്‍ അരങ്ങേറ്റം നടത്തി കഴിഞ്ഞു.

താരപുത്രനായ പ്രണവ് മോഹന്‍ലാല്‍ ആദ്യമായി അഭിനയിക്കുന്ന ജിത്തു ജോസഫ് ചിത്രത്തിന്റെ പൂജ കഴിഞ്ഞ ആഴ്ചയാണ് നടന്നത്. ഇവര്‍ക്കൊപ്പമാണ് ശ്രവണും സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.

മുകേഷിന്റെയും നടി സരിതയുടെയും മകനാണ് ശ്രവണ്‍.

Top