ഉത്തരാഖണ്ഡിലെ ചമോലിയില്‍ വീണ്ടും മഞ്ഞ് മല ഇടിഞ്ഞതായി റിപ്പോർട്ട്

ചമോലി: ഉത്തരാഖണ്ഡിലെ ചമോലിയില്‍ വീണ്ടും മഞ്ഞ് മല ഇടിഞ്ഞു. ഗര്‍വാള്‍ ജില്ലയിലെ സുംന പ്രദേശത്ത് ആണ് മഞ്ഞു മല ഇടിഞ്ഞത്. ഇന്ത്യ-ചൈന അതിര്‍ത്തിക്ക് സമീപമാണ് സംഭവം.

പ്രദേശത്ത് കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്. ഋഷി ഗംഗാ നദിയിലെ ജലനിരപ്പ് രണ്ടടി ഉയര്‍ന്നതായി ദേശീയ ദുരന്ത നിവാരണ സേന വൃത്തങ്ങള്‍ പറഞ്ഞു.
Top