ജലനിരപ്പുയര്‍ന്നു; മുല്ലപ്പെരിയാറില്‍ ഒരു ഷട്ടര്‍ കൂടി തുറന്നു

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു തുടങ്ങി. ഇതോടെ സ്പില്‍വേയിലെ ഒരു ഷട്ടര്‍ കൂടി തമിഴ്‌നാട് തുറന്നു. നിലവില്‍ 30 സെന്റിമീറ്റര്‍ വീതം തുറന്നിരിക്കുന്ന രണ്ട് ഷട്ടറുകളിലൂടെ 841 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്. സ്പില്‍വേ ഷട്ടറുകള്‍ താഴ്ത്തുകയും തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കുകയും ചെയ്തതാണ് ജലനിരപ്പ് ഉയരാന്‍ കാരണം.

അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തും മഴ പെയ്യുന്നുണ്ട്. 2400.84 അടിയിലേക്ക് ഉയര്‍ന്ന ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് നേരിയ തോതില്‍ താഴ്ന്ന് തുടങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രി അടക്കമുള്ളവരുടെ ആവര്‍ത്തിച്ചുള്ള ആവശ്യം അവഗണിച്ച് ഇന്നലെ രാത്രിയിലും തമിഴ്‌നാട് വന്‍തോതില്‍ വെള്ളം തുറന്നു വിട്ടിരുന്നു. ഒന്‍പതു ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി വെള്ളമൊഴുക്കിയത് പെരിയാര്‍ തീരത്തെ പല വീടുകളിലും വെള്ളം കയറാന്‍ കാരണമായി.

Top