അമേരിക്കയില്‍ സ്‌കൂളില്‍ വീണ്ടും വെടിവെയ്പ്; രണ്ടു വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു

വാഷിങ്ടൺ: അമേരിക്കയിൽ സ്‌കൂളിൽ വീണ്ടും വെടിവെയ്പ്. അയോവയിലെ സ്‌കൂളിലാണ് വെടിവെയ്പുണ്ടായത്. രണ്ടു വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. ഒരു സ്‌കൂൾ ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റു.

കാറിലെത്തിയ അക്രമി സംഘമാണ് വെടിയുതിർത്തത്. വെടിവെയ്പ്പിനു ശേഷം കാറിൽ രക്ഷപ്പെട്ട അക്രമിസംഘത്തിലെ മൂന്നുപേരെ പൊലീസ് പിടികൂടി. ആക്രമണം ടാർഗറ്റഡ് അറ്റാക്കാണെന്ന് പൊലീസ് സൂചിപ്പിച്ചു.

അതിനിടെ കാലിഫോർണിയയിലെ ഹാഫ്മൂൺവേ എന്ന സ്ഥലത്ത് മറ്റൊരു വെടിവെയ്പ് ഉണ്ടായതായും റിപ്പോർട്ടുണ്ട്. ഇവിടെ നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. കാലിഫോർണിയയിൽ നിന്നും 28 മൈൽ അകലെയാണ് വെടിവെയ്പുണ്ടായിട്ടുള്ളത്.

Top