രജനികാന്ത് നായകനായ മറ്റൊരു ചിത്രം റീ റിലീസിന് ഒരുങ്ങുന്നു

ജനികാന്ത് നായകനായ മറ്റൊരു ചിത്രം റീ റിലീസിന് ഒരുങ്ങുന്നു. 1995 ല്‍ പുറത്തിറങ്ങിയ താരത്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം മുത്തുവാണ് റീ റിലീസിന് ഒരുങ്ങുന്നത്. ഈ വര്‍ഷം ഡിസംബറിലായിരിക്കും ചിത്രം റീ റിലീസ് ചെയ്യുക. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

കഴിഞ്ഞ വര്‍ഷം രജനികാന്തിന്റെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത ബാബ എന്ന ചിത്രം റീ റിലീസ് ചെയ്തിരുന്നു. ആദ്യ തവണ പരാജയം നേരിട്ട ചിത്രത്തിന്റെ റീ റിലീസിന് വമ്പന്‍ വരവേല്‍പ്പാണ് ലഭിച്ചത്. സിനിമ കാണാനായി ആരാധകര്‍ തിയേറ്ററില്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയായതോടെ സ്‌ക്രീനുകളുടെ എണ്ണം ഇരുനൂറില്‍ നിന്ന് മുന്നൂറായി വര്‍ധിപ്പിക്കുക വരെയുണ്ടായി.

സൂപ്പര്‍ഹിറ്റ് മലയാളം ചിത്രം തേന്മാവിന്‍ കൊമ്പത്തിന്റെ തമിഴ് റീമേക്കായിരുന്നു മുത്തു. കെ എസ് രവികുമാര്‍ സംവിധാനം ചെയ്ത സിനിമയില്‍ രജനികാന്തിനൊപ്പം മീന, ശരത് ബാബു, രാധ രവി, ജയഭാരതി, വടിവേലു തുടങ്ങിയ വന്‍താരനിര തന്നെ ഭാഗമായിരുന്നു. എആര്‍ റഹ്‌മാനായിരുന്നു ചിത്രത്തിന് സംഗീതം ഒരുക്കിയത്.

 

Top