ആമസോണില്‍ വീണ്ടും കൂട്ട പിരിച്ചുവിടല്‍; ഇത്തവണ ജോലി നഷ്ടപ്പെടുന്നത് 9,000പേര്‍ക്ക്

പ്രമുഖ ഇ-കൊമേഴ്‌സ് സ്ഥാപനമായ ആമസോണില്‍ വീണ്ടും കൂട്ടപിരിച്ചുവിടല്‍. വരും ആഴ്ചകളില്‍ 9,000 പേരെ പിരിച്ചുവിടുമെന്ന് കമ്പനി അറിയിച്ചു. സാമ്പത്തിക മാന്ദ്യം മുന്നില്‍ കണ്ടാണ് തൊഴിലാളികളെ പിരിച്ചുവിടുന്നത്. പരസ്യ വിഭാഗത്തില്‍ നിന്നാണ് കൂടുതല്‍ ആളുകളെ പിരിച്ചുവിടുന്നത്.

കഴിഞ്ഞ ജനുവരിയില്‍ 18,000പേരെ കമ്പനി പിരിച്ചുവിട്ടിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ 10,000 പേരെ പിരിച്ചുവിട്ടു.

കഴിഞ്ഞ ആഴ്ച ഫെയ്‌സ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയും കൂട്ട പിരിച്ചുവിടല്‍ പ്രഖ്യാപിച്ചിരുന്നു. 10,000 പേരെ പിരിച്ചുവിടുമെന്നാണ് മെറ്റ അറിയിച്ചിരിക്കുന്നത്.

Top