കൊവിഡ് ബാധിച്ച് മുംബൈയില്‍ ഒരു മലയാളി കൂടി മരിച്ചു

മുംബൈ: മുംബൈയില്‍ ഒരുമലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഗൊരേഗാവില്‍ താമസിക്കുന്ന അരവിന്ദന്‍ മേനോന്‍ (82) ആണ് മരിച്ചത്. പാലക്കാട് കുഴല്‍മന്ദം സ്വദേശിയായ അരവിന്ദന്‍ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്.

ഗൊരേഗാവ് മലയാളി സമാജം പ്രസിഡന്റും റിട്ടയേഡ് എസ്ബിഐ ഡെപ്യൂട്ടി ജനറല്‍ മാനേജറും ആണ് അരവിന്ദന്‍ മേനോന്‍. അര്‍ബുദത്തിന് ചികിത്സയിലിരിക്കെയാണ് ഇദ്ദേഹത്തിന് കൊവിഡ് ബാധിച്ചത്.

Top