കൊവിഡ് ബാധിച്ച് അമേരിക്കയില്‍ ഒരു മലയാളി കൂടി മരിച്ചു

ന്യൂയോര്‍ക്ക്: കൊവിഡ് ബാധിച്ച് അമേരിക്കയിലെ ടെക്‌സസില്‍ ഒരു മലയാളി കൂടി മരിച്ചു. ടെക്‌സസിലെ ഡാളസിനടുത്ത്, മെസ്‌കീറ്റ് സിറ്റിയില്‍ താമസിച്ചിരുന്ന റവ. അലക്‌സ് അലക്‌സാണ്ടറാണ് (71) മരിച്ചത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സംസ്‌കാരം സണ്ണിവേയ്‌ലിലുള്ള ന്യൂഹോപ്പ് ഫ്യൂണറല്‍ ഹോമില്‍ വച്ച് നടത്തും.

ഫോമാ മുന്‍ ജോയിന്റ് സെക്രട്ടറി വിനോദ് കൊണ്ടൂരിന്റെ ഭാര്യാ പിതാവാണ് അലക്‌സ് അലക്‌സാണ്ടര്‍. അതേസമയം, ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒന്നരക്കോടിക്കടുത്തെത്തി. 14,633,037 പേരാണ് നാളിതുവരെ കൊവിഡ് പോസിറ്റീവായത്. ഏഷ്യയില്‍ 33 ലക്ഷം പേരും ആഫ്രിക്കയില്‍ ഏഴ് ലക്ഷം ആളുകളും രോഗികളായി എന്നാണ് കണക്ക്. ഇതേസമയം 608,539 പേര്‍ മരണപ്പെട്ടു. ലോകമാകെ 8,730,163 പേര്‍ കൊവിഡ് രോഗമുക്തി പ്രാപിച്ചു.

Top