കോട്ടമണ്‍പാറയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍; രണ്ടാഴ്ചയ്ക്കിടെ മൂന്നാം തവണ

പത്തനംതിട്ട: കോട്ടമണ്‍പാറയില്‍ വനത്തിനുള്ളില്‍ വീണ്ടും ഉരുള്‍പൊട്ടല്‍. ഇതിനെത്തുടര്‍ന്ന് കോട്ടമണ്‍പാറ പാലത്തിന്റെ അപ്രോച്ച് റോഡ് പൂര്‍ണമായും ഒഴുകിപ്പോയി. കഴിഞ്ഞ മാസം രണ്ടു തവണ ഇവിടെ ഉരുള്‍പൊട്ടിയിരുന്നു. രണ്ടാഴ്ചയ്ക്കിടെ ഇതു മൂന്നാം തവണയാണ് ഈ മേഖലയില്‍ ഉരുള്‍പൊട്ടുന്നത്.

പത്തനംതിട്ട കൊക്കാത്തോട് ഭാഗത്തും ഇന്ന് ഉരുള്‍പൊട്ടി. നാല് വീടുകളില്‍ വെള്ളം കയറി. ഇവിടെ താമസിച്ചിരുന്നവരെ സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിച്ചു. കൃഷിനാശവും സംഭവിച്ചു.

കോന്നിയില്‍ കൊക്കാത്തോട് ഭാഗത്ത് അച്ചന്‍കോവില്‍ ആറ്റില്‍ ജലനിരപ്പ് ഉയര്‍ന്ന്, രാത്രിയില്‍ അഞ്ച് വീടുകളില്‍ വെള്ളം കയറി. ആളുകളെ അയല്‍ വീടുകളിലേക്ക് മാറ്റി. ഐരവണ്‍ ഭാഗത്ത് റോഡ് ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാത്രിയില്‍ ചിറ്റാര്‍ – സീതത്തോട് മേഖലയിലും കനത്ത മഴ പെയ്തു.

 

 

Top