മുംബൈയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

മുംബൈ: മുംബൈയില്‍ കൊവിഡ് ബാധിച്ച് കൊയിലാണ്ടി സ്വദേശി മരിച്ചു. ഗുരുനാനാക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കെ വി നാരായണന്‍ എന്ന ആളാണ് മരിച്ചത്. ഇതോടെ, കൊവിഡ് ബാധിച്ച് മുംബൈയില്‍ മരിച്ച മലയാളികളുടെ എണ്ണം 40 ആയി. അതേസമയം, മഹാരാഷ്ട്രയില്‍ ഇന്ന് 7862 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

ഇതോടെ, സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,38,461ആയി. ഇന്ന് 226 പേരാണ് മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ, സംസ്ഥാനത്ത് ആകെ കൊവിഡ് മരണം 9,893 ആയി. 5366 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.

Top