തമിഴ്‌നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല; ദളിത് യുവാവിനെ വിവാഹം ചെയ്ത 19 കാരിയെ ചുട്ടുകൊന്നു

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല. ദളിത് യുവാവിനെ വിവാഹം ചെയ്ത 19 കാരിയെ ചുട്ടുകൊന്നു. സംഭവത്തില്‍ അച്ഛനെയും 4 ബന്ധുക്കളെയും തമിഴ് നാട് പൊലീസ് അറസ്റ്റ് ചെയ്തു. തഞ്ചാവൂര്‍ സ്വദേശി ഐശ്വര്യ ആണ് കൊല്ലപ്പെട്ടത്. ഡിസംബര്‍ 31നാണ് നവീനുമായുള്ള ഐശ്വര്യയുടെ വിവാഹം നടന്നത്.

മകളെ കാണാനില്ലെന്ന് ജനുവരി 2ന് അച്ഛന്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ പെണ്‍കുട്ടിയെ അച്ഛനൊപ്പം പറഞ്ഞുവിട്ടു. അടുത്ത ദിവസമാണ് പെണ്‍കുട്ടി മരിച്ചതായി നവീന്‍ അറിഞ്ഞത്.

Top