മണിപ്പൂരില്‍ വീണ്ടും വെടിവയ്പ്പ്; രണ്ട് ജില്ലകളില്‍ നടന്ന വെടിവെയ്പ്പില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

ണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ബുധനാഴ്ച പുലര്‍ച്ചെ രണ്ട് ജില്ലകളില്‍ കടുത്ത വെടിവയ്പ്പ് നടന്നതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കാങ്പോക്പി ജില്ലയിലും ബിഷ്ണുപൂര്‍ ജില്ലയിലുമാണ് വെടിവയ്പ്പ് നടന്നത്. പുലര്‍ച്ചെ നാലരയോടെയാണ് വെടിവയ്പ്പ് ആരംഭിച്ചത്. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ചൊവ്വാഴ്ച സംസ്ഥാനത്ത് മൂന്നിടങ്ങളില്‍ വെടിവയ്പ്പുണ്ടായി. ഖോജുംതമ്പിയില്‍ 2 സമുദായങ്ങള്‍ തമ്മില്‍ ചൊവ്വാഴ്ച രാത്രി 7 മണിയോടെ ഇടവിട്ട് വെടിവയ്പ്പ് ഉണ്ടായതായി സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഈ വെടിവെപ്പില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തൗബാല്‍ ജില്ലയില്‍ ജനക്കൂട്ടം ഇന്ത്യന്‍ റിസര്‍വ് ഫോഴ്സ് ക്യാമ്പ് ആക്രമിക്കുകയും ആയുധങ്ങള്‍ കൊള്ളയടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ ശ്രമിച്ച സൈന്യം ആദ്യം കണ്ണീര്‍ വാതക ഷെല്ലുകളും റബ്ബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചു. തുടര്‍ന്ന് ജനക്കൂട്ടത്തെ തടയാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആകാശത്തേക്ക് വെടിവച്ചു.

എന്നാല്‍ സായുധരായ ജനക്കൂട്ടം വെടിയുതിര്‍ത്തതോടെ സൈന്യം തിരിച്ചടിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. അക്രമികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 27 കാരനായ ഒരാള്‍ കൊല്ലപ്പെടുകയും ഒരു അസം റൈഫിള്‍സ് ജവാന് വെടിയുതിര്‍ക്കുകയും ചെയ്തു. നിരവധി പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. രോഷാകുലരായ ജനക്കൂട്ടം ഒരു സൈനിക വാഹനത്തിന് തീയിട്ടു.

Top