കോഴിക്കോട് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ വീണ്ടും തീപിടിത്തം

കോഴിക്കോട്: കോഴിക്കോട് പെരുവയലിലെ മാലിന്യ സംസ്‌കരണ പ്ലാന്റില്‍ വീണ്ടും തീപിടിത്തം. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് തീ പിടുത്തമുണ്ടായത്. മീഞ്ചന്ത, വെള്ളിമാടുകുന്ന് എന്നിവടങ്ങളില്‍ നിന്ന് 6 യൂണിറ്റ് ഫയര്‍ ഫോഴ്സ് എത്തി തീ അണച്ചു. മൂന്ന് മണിക്കൂര്‍ കൊണ്ടാണ് തീ അണക്കാന്‍ സാധിച്ചത്. ആറു മാസം മുന്‍പാണ് ഇവിടെ മാലിന്യ സംസ്‌കരണ യൂനിറ്റ് സ്ഥാപിച്ചത്.

കോഴിക്കോട് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ വീണ്ടും തീപിടുത്ത സാധ്യത എന്ന് ഫയര്‍ഫോഴ്സ് റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അശാസ്ത്രിയ ഉപയോഗവും സംസ്‌കരണ പ്രക്രിയയുടെ പോരായ്മയുമാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ജില്ലാ ഫയര്‍ ഓഫീസര്‍ കളക്ടര്‍ക്ക് സമര്‍പ്പിച റിപ്പോര്‍ട്ടില്‍ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തിപിടുത്ത കാരണം കണ്ടെത്താന്‍ ഉന്നത ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത് ഉചിതമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തിപിടുത്തം നടന്ന ശേഷവും ഒരേക്കര്‍ വരുന്ന സ്ഥലത്ത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പരത്തി ഇട്ടിരിക്കുകയാണ്. ഇത് സുരക്ഷിതമാക്കിയില്ലെങ്കില്‍ വീണ്ടും അപകടത്തിന് ഇടയാക്കും. കഴിഞ്ഞ ഞായറാഴ്ച നടന്ന തീപിടുത്തം 9 മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് അണയ്ക്കാനായത്.

Top