അഹമ്മദാബാദ്: ഗുജറാത്തില്‍ 4.1 തീവ്രതയില്‍ ഭൂചലനം അനുഭവപ്പെട്ടു. കച്ച് മേഖലയില്‍ രാവിലെ എട്ടോടെയാണു പ്രകമ്പനമുണ്ടായത്. 15 കിലോമീറ്റര്‍ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രമെന്നു നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. അപകടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
2001ല്‍ കച്ചിലുണ്ടായ വന്‍ ഭൂചലനത്തില്‍ വലിയ നാശനഷ്ടങ്ങളാണു സംഭവിച്ചത്. ഏകദേശം 13,800 പേര്‍ മരിക്കുകയും 1.67 ലക്ഷം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.കഴിഞ്ഞ ദിവസവും കച്ച് ജില്ലയില്‍ ഭൂചലനമുണ്ടായിരുന്നു. 4.0 ആയിരുന്നു തീവ്രത.