നേപ്പാളില്‍ വീണ്ടും ഭൂചലനം; 5.6 തീവ്രത രേഖപ്പെടുത്തി

ദില്ലി: ഇന്ത്യയുടെ അയല്‍രാജ്യമായ നേപ്പാളില്‍ വീണ്ടും ഭൂചലനം. ഇതിന്റെ പ്രകമ്പനം ദില്ലിയടക്കം ഉത്തരേന്ത്യയിലെ പല ഭാഗത്തും അനുഭവപ്പെട്ടതായാണ് വിവരം. റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്ന് ഉണ്ടായത്. തുടര്‍ച്ചയായി ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നത് ജനത്തെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്.

മൂന്ന് ദിവസത്തിനിടെ ഇത് മൂന്നാമത്തെ തവണയാണ് നേപ്പാളില്‍ ഭൂചലനം അനുഭവപ്പെട്ടത്. കാഠ്മണ്ടുവില്‍ നിന്ന് 550 കിലോമീറ്റര്‍ അകലെയുള്ള ജജര്‍കോട് ജില്ലയിലെ രമിദണ്ട എന്ന സ്ഥലമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇന്ന് വൈകിട്ട് 4.16 നായിരുന്നു സംഭവം.

Top