ഐഎസ്എല്ലിൽ വീണ്ടുമൊരു സമനില മത്സരം

മാർഗാവ്: ഐഎസ്എല്ലിൽ കരുത്തരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ സമനിലയിൽ കുരുക്കി എഫ്.സി ഗോവ. ഇരുടീമുകളും ഓരോ ഗോളുകൾ വീതം നേടി. ഇരുഗോളുകളും ആദ്യ പകുതിയിലാണ് പിറന്നത്. നോർത്ത് ഈസ്റ്റിനായി ഇദ്രിസ സില്ല സ്കോർ ചെയ്തപ്പോൾ ഗോവയ്ക്കായി ഇഗോർ അംഗുളോ വല കുലുക്കി.
കളിയുടെ തുടകത്തിൽ തന്നെ മികച്ച പ്രകടനമാണ് ഗോവ പുറത്തെടുത്തത്. നല്ല പാസിങ് ഗെയിം കളിച്ച ഗോവ നിരന്തരം നോർത്ത് ഈസ്റ്റ് പോസ്റ്റിലേക്ക് ഇരച്ചുകയറി.

എന്നാൽ നോർത്ത് ഈസ്റ്റ് മികച്ച പ്രതിരോധം കാഴ്ചവെച്ചു. കളിയുടെ 38-ാം മിനിട്ടിൽ ഗോൺസാൽവസിന്റെ ഫൗളിൽ നിന്നും നോർത്ത് ഈസ്റ്റിന് അനുകൂലമായി റഫറി പെനാൽട്ടി വിധിച്ചു. നോർത്ത് ഈസ്റ്റിനായി കിക്കെടുത്ത ഇദ്രിസ സില്ല ആദ്യ ഷോട്ട് ഉതിർത്തപ്പോൾ റഫറി ഫൗൾ വിളിച്ചു. രണ്ടാം കിക്ക് അതിമനോഹരമായി പോസ്റ്റിലെത്തിച്ച് സില്ല ഹൈലാൻഡേഴ്സിന് ആദ്യ ലീഡ് സമ്മാനിച്ചു. എന്നാൽ ആ ആഹ്ലാദം അധികനേരം നീണ്ടുനിന്നില്ല. ഗോൾ വഴങ്ങിയ ശേഷം ഉണർന്നുകളിച്ച ഗോവ മൂന്നുമിനിറ്റുകൾക്കുള്ളിൽ സമനില ഗോൾ കണ്ടെത്തി.

Top