എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ മുംബൈ സിറ്റി എഫ്‌സിക്ക് വീണ്ടും തോല്‍വി

റിയാദ്: എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ മുംബൈ സിറ്റി എഫ്‌സിക്ക് വീണ്ടും തോല്‍വി. എതിരില്ലാത്ത ആറ് ഗോളിനാണ് സൗദി ക്ലബ് അല്‍ ഹിലാല്‍ സൂപ്പര്‍ ലീഗ് ടീമിനെ പരാജയപ്പെടുത്തിയത്. എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ കളിച്ച മൂന്ന് മത്സരവും പരാജയപ്പെട്ടതോടെ മുംബൈ സിറ്റിയുടെ ടൂര്‍ണമെന്റിലെ നിലനില്‍പ്പ് ആശങ്കയിലായി.

എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസര്‍ ഇന്നിറങ്ങും. ഖത്തറില്‍ നിന്നെത്തിയ അല്‍ ദുഹൈല്‍ ആണ് അല്‍ നസറിന്റെ എതിരാളികള്‍. ചാമ്പ്യന്‍സ് ലീഗില്‍ കളിച്ച രണ്ട് മത്സരങ്ങളിലും അല്‍ നസര്‍ വിജയം നേടിയിട്ടുണ്ട്.

അലക്‌സാണ്ടര്‍ മിട്രോവിച്ചിന്റെ ഹാട്രിക്, സെര്‍ജി മിലിങ്കോവിച്ച്, മുഹമ്മദ് അല്‍ ബുറൈക്, അബ്ദുല്ല അല്‍ മല്‍കി എന്നിവരുടെ ഓരോ ഗോളുകള്‍, മുംബൈയുടെ കാവല്‍ക്കാരന് വിശ്രമിക്കാനെ കഴിഞ്ഞില്ല. ലഭിച്ച അവസരങ്ങള്‍ മുതലാക്കാന്‍ മുംബൈയുടെ മുന്‍നിരയ്ക്കും കഴിഞ്ഞില്ല. ആദ്യ റൗണ്ടില്‍ അവശേഷിക്കുന്ന മൂന്ന് മത്സരങ്ങളും ഇതോടെ മുംബൈ സിറ്റിക്ക് നിര്‍ണായകമായി.

 

 

Top