ന്യൂഡല്‍ഹി: പത്ത് ദിവസം കൊണ്ട് പെട്രോള്‍ വില കുറഞ്ഞത് ഒരു രൂപയിലേറെ. ഇന്ന് പൊതുമേഖല എണ്ണ കമ്പനികള്‍ പെട്രോള്‍ ലിറ്ററിന് 12 പൈസയും ഡീസലിന് 15 പൈസയും കുറച്ചു.
ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 73.42 രൂപയും ഡീസലിന് 66.60 രൂപയുമാണ്. ബെംഗളുരുവില്‍ പെട്രോളിന് 75.87ഉം ഡീസലിന് 68.82ഉം ആണ് വില. മുംബൈയില്‍ പെട്രോളിന് 79.03 രൂപയും ഡീസലിന് 69.81 രൂപയുമാണ് വില.
സൗദി ആരാംകോയിലെ എണ്ണ ഉല്‍പ്പാദന ശാലയില്‍ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് കഴിഞ്ഞ സെപ്റ്റംബര്‍ 17 മുതല്‍ വിലകൂടുകയായിരുന്നു.അന്താരാഷ്ട്ര വിപണിയില്‍ ബ്രന്റ് ക്രൂഡ് വില ബാരലിന് 59.26 ഡോളറാണ്.