രണ്ടാമത്തെ എം.എല്‍.എയും ബിജെപിയില്‍; ബംഗാളില്‍ സി.പി.എം. പ്രതിസന്ധിയില്‍

cpm

കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ വന്‍ പരാജയത്തിന് പിന്നാലെ ബംഗാളില്‍ സി.പി.എമ്മില്‍ നിന്ന് ബിജെപിയിലേക്ക് കൂടുമാറ്റം. സി.പി.എം. എം.എല്‍.എ.യായ ദേവേന്ദ്ര റോയിയാണ് ഇപ്പോള്‍ അവസാനമായി പാര്‍ട്ടി വിട്ട് ബിജെപിയിലെത്തിയിരിക്കുന്നത്.

കോണ്‍ഗ്രസില്‍നിന്നും തൃണമൂലില്‍നിന്നും നേതാക്കള്‍ ബി.ജെ.പി.യില്‍ ചേര്‍ന്നാലും തങ്ങളുടെ നേതാക്കളാരും ബി.ജെ.പി. പാളയത്തിലെത്തില്ലെന്നായിരുന്നു സി.പി.എം നേതൃത്വത്തിന്റെ വിശ്വാസം. എന്നാല്‍ ഇതെല്ലാം തകിടംമറിച്ചാണ് പാര്‍ട്ടിയില്‍നിന്നുള്ള ഒഴുക്ക് തുടരുന്നത്.

മാസങ്ങള്‍ക്ക് മുന്‍പാണ് ആദ്യത്തെ സി.പി.എം. എം.എല്‍.എ. ബംഗാളില്‍ ബി.ജെ.പി.യില്‍ ചേര്‍ന്നത്. മൂന്നുതവണ സി.പി.എം. എം.എല്‍.എ.യായി തിരഞ്ഞെടുക്കപ്പെട്ട ഖഗന്‍ മുര്‍മുവാണ് അന്ന് ചെങ്കൊടിത്തണലില്‍നിന്ന് കാവിക്കോട്ടയിലെത്തിയത്. കോണ്‍ഗ്രസുമായുള്ള സി.പി.എമ്മിന്റെ സഹകരണമായിരുന്നു ഖഗന്‍ മുര്‍മുവിനെ പാര്‍ട്ടിവിടാന്‍ പ്രേരിപ്പിച്ചത്. ഒപ്പം നരേന്ദ്രമോദിയുടെ വികസന നയങ്ങളും സ്വാധീനിച്ചെന്ന് അദ്ദേഹം നേരത്തെ തന്നെ പറഞ്ഞിരുന്നു.

Top