സംസ്ഥാനത്ത് ഒരു കൊവിഡ് മരണംകൂടി റിപ്പോര്‍ട്ട് ചെയ്തു

മലപ്പുറം: സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. മലപ്പുറം പെരുമണ്ണ സ്വദേശി ഖദീജ (65)ആണ് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. വിവിധ അസുഖങ്ങള്‍ക്ക് ചികിത്സയില്‍ ആയിരുന്ന ഇവര്‍ക്ക് ഞായറാഴ്ച ആണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഹൃദ്രോഗ ബാധിതയായിരുന്ന ഖദീജയുടെ വൃക്കകളുടെ പ്രവര്‍ത്തനവും തകരാറിലായിരുന്നു. ഇന്ന് രാത്രിയോടെയാണ് മരണം. ഇതോടെ മലപ്പുറം, കൊല്ലം, കാസര്‍കോട്, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലായി കൊവിഡ് രോഗബാധിതരായിരുന്ന അഞ്ചുപേരാണ് ഇന്ന് മരിച്ചത്. കൊവിഡ് രോഗബാധിതരായിരുന്നുവെങ്കിലും മരിച്ച നാലുപേര്‍ക്കും മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നു.

Top