സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു

ആലപ്പുഴ: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ആലപ്പുഴ ചെങ്ങന്നൂര്‍ പേരിശേരി സ്വദേശി രവീന്ദ്രനാഥ് (43) ആണ് മരിച്ചത്. ടൂ വീലര്‍ വര്‍ക്ക്‌ഷോപ്പ് നടത്തിവന്നിരുന്ന രവീന്ദ്രനാഥ് പന്തളം എടപ്പോണിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഈ മാസം 29നാണ് മരിച്ചത്.

മരണ ശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 305 എന്നാണ് ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്ക്. സര്‍ക്കാര്‍ രേഖകള്‍ പ്രകാരം ഇന്ന് 7 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.

Top