ഉദ്യോഗസ്ഥന് കോവിഡ്; പാര്‍ലമെന്റ് സമുച്ചയത്തിന്റെ രണ്ടു നിലകള്‍ സീല്‍ ചെയ്തു

ന്യൂഡല്‍ഹി രാജ്യസഭാ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചു.തുടര്‍ന്ന് പാര്‍ലമെന്റ് സമുച്ചയത്തിന്റെ രണ്ടു നിലകള്‍ പൂര്‍ണമായും സീല്‍ ചെയ്തു.

പ്രധാന പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്നു 100 മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന അനക്‌സ് കെട്ടിടത്തിലെ രണ്ടു നിലകളാണ് സീല്‍ ചെയ്തതിരിക്കുന്നത്. ഇവിടെ പൂര്‍ണമായും അണുവിമുക്തമാക്കുന്നതിനാണ് സീല്‍ ചെയ്തത്.

ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്കും കുട്ടികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച, പാര്‍ലമെന്റിലെ എഡിറ്റോറിയല്‍ ആന്‍ഡ് ട്രാന്‍സലേഷന്‍ വിഭാഗത്തില്‍ ചെയ്യുന്ന ഒരു ഉദ്യോഗസ്ഥനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതുവരെ പാര്‍ലമെന്റിലെ നാല് ജീവനക്കാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

മൂവായിരത്തിലധികം ജീവനക്കാരുള്ള പാര്‍ലമെന്റ് രണ്ടാംഘട്ട ലോക്ഡൗണ്‍ അവസാനിച്ച മേയ് 3നു ശേഷമാണ് മൂന്നിലൊന്നു ജീവനക്കാരുമായി പ്രവര്‍ത്തനം ആരംഭിച്ചത്.

Top