Another Chinese incursion: 250 soldiers entered Arunachal last week

ന്യൂഡല്‍ഹി: ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി അരുണാചല്‍ പ്രദേശിലെ നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യയുടെ ഭാഗത്തേക്ക് കടന്ന് കയറിയതായി റിപ്പോര്‍ട്ടുകള്‍. ഈസ്റ്റ് കാമെങ് ജില്ലയിലെ യാങ്ട്‌സെ മേഖലയില്‍ കഴിഞ്ഞ ജൂണ്‍ ഒമ്പതിനാണ് സംഭവം നടന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ചൈനീസ് ആര്‍മിയുടെ 250 പട്ടാളക്കാരാണ് നിയന്ത്രണരേഖ മുറിച്ച് കടന്നത്. നാല് ഗ്രൂപ്പുകളായി എത്തിയ ചൈനീസ് പട്ടാളക്കാര്‍ മൂന്നുമണിക്കൂറോളം ഇന്ത്യന്‍ പ്രദേശത്ത് ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ചൈനീസ് സര്‍ക്കാരിന് അതിര്‍ത്തി ലംഘനത്തിനെക്കുറിച്ചുള്ള പരാതി നല്‍കാനുള്ള നടപടി ക്രമങ്ങളിലാണ് ഇന്ത്യന്‍ സൈന്യം.

ഈ വര്‍ഷം ചൈനയുടെ ഭാഗത്തുനിന്നുള്ള ആദ്യത്തെ അതിര്‍ത്തി ലംഘനമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയുടെ തന്ത്രപ്രധാനമായ വടക്കുകിഴക്കന്‍ സംസ്ഥാനമാണ് അരുണാചല്‍പ്രദേശ്. എന്നാല്‍ ഇത് തങ്ങളുടെ ഭാഗമാണെന്നാണ് ചൈനീസ് നിലപാട്.

Top