ലോകകപ്പ്; ടിക്കറ്റ് ബുക്ക് ചെയ്യാന്‍ വീണ്ടും അവസരം

ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആരാധകര്‍ക്ക് വീണ്ടും അവസരം. മാര്‍ച്ച് 23 മുതല്‍ 29 വരെയാണ് ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ലഭിക്കുന്നത്. ആദ്യഘട്ട ടിക്കറ്റ് ബുക്കിങ്ങില്‍ റാന്‍ഡം നറുക്കെടുപ്പിലൂടെ ടിക്കറ്റ് ലഭിച്ചവര്‍ക്ക് പണമടയ്ക്കാനുള്ള സമയപരിധി ഇന്ന് അവസാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ടിക്കറ്റിന് അപേക്ഷിക്കാന്‍ ഫിഫ അവസരമൊരുക്കിയത്.

ആദ്യഘട്ടത്തില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ റാന്‍ഡം നറുക്കെടുപ്പ് ഇല്ല. ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് ടിക്കറ്റ് ഉറപ്പാക്കാം. ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ പണമടയ്ക്കുകയും വേണം. ടിക്കറ്റ് ഉറപ്പായതിന്റെ കണ്‍ഫര്‍മേഷന്‍ മെസേജും ഉടന്‍ ലഭിക്കും. ബുധനാഴ്ച ഖത്തര്‍ സമയം ഉച്ചയ്ക്ക് ഒരു മണി (ഇന്ത്യന്‍ സമയം വൈകീട്ട് 3.30) മുതല്‍ ടിക്കറ്റ് ലഭ്യമായി തുടങ്ങും. ഈ ഘട്ടത്തില്‍ എത്ര ടിക്കറ്റ് ലഭ്യമാക്കുമെന്ന് ഫിഫ വ്യക്തമാക്കിയിട്ടില്ല.

 

Top