ഇടുക്കി: മൂന്നാറില്‍ വീണ്ടും കാട്ടാന ആക്രമണം. കാട്ടുകൊമ്പന്‍ പടയപ്പയുടെ ആക്രമണത്തില്‍ കാര്‍ തകര്‍ന്നു. ആന്ധ്രാപ്രദേശില്‍ നിന്നും എത്തിയ വിനോദ സഞ്ചാരികളുടെ വാഹനമാണ് ആക്രമിക്കപ്പെട്ടത്. കാറിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു.മൂന്നാര്‍ ഉദുമല്‍പേട്ട അന്തര്‍ പാതയില്‍ നയമക്കടിന് സമീപത്ത് വച്ചാണ് സംഭവം.