നടന്‍ ദിലീപ് കുമാറിന്റെ മറ്റൊരു സഹോദരനും കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ ദിലീപ് കുമാറിന്റെ രണ്ടാമത്തെ സഹോദരനും കോവിഡ് 19 ബാധിച്ചു മരിച്ചു. എഹ്‌സാന്‍ ഖാന്‍ (90) ആണു മരിച്ചത്. ദിലീപ് കുമാറിന്റെ മറ്റൊരു സഹോദരന്‍ അസ്ലം ഖാന്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

ഓഗസ്റ്റ് പതിനഞ്ചിനാണ് അസ്ലം ഖാന്‍ കോവിഡ് പോസിറ്റീവായത്. മുംബൈ ലീലാവതി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഓഗസ്റ്റ് 21-ന് അദ്ദേഹം മരിച്ചു.

Top