നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി സന്ദേശം

കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി. വിമാനത്താവളത്തിൽ മനുഷ്യ ബോംബായെത്തുമെന്നാണ് വീണ്ടും ഭീഷണി സന്ദേശമെത്തിയത്. ഞായറാഴ്ച ഭീഷണിയെത്തിയ അതേ ഇ-മെയിലുടെ തന്നെയാണ് ഇന്നും പൊലീസിനാണ് ഭീഷണി വന്നിട്ടുള്ളത്. 10 ബിറ്റ്കോയിൻ എത്രയും വേഗം കിട്ടിയേ പറ്റൂവെന്നും ഇ-മെയിലിൽ പറയുന്നു. ഇ-മെയിൽ സന്ദേശം എവിടെ നിന്നുമാണെന്നതിൽ ഇതുവരെയും വ്യക്തതയില്ല.

Top