ബെംഗളൂരുവില്‍ വീണ്ടും ബോംബ് ഭീഷണി; സന്ദേശം ഇ-മെയില്‍ വഴി

ബെഗളൂരു: ബെംഗളൂരുവില്‍ വീണ്ടും ബോംബ് സ്‌ഫോടനഭീഷണി. ബെംഗളൂരുവില്‍ വിവിധയിടങ്ങളില്‍ ബോംബ് വച്ചിട്ടുണ്ടെന്നാണ് ഭീഷണി. ഇ-മെയില്‍ വഴിയാണ് സന്ദേശം വന്നിരിക്കുന്നത്. മുഖ്യമന്ത്രി,ഡിജിപി ആഭ്യന്തര മന്ത്രി എന്നിവരുടെ ഇ-മെയില്‍ ഐഡികളിലാണ് സന്ദേശമെത്തിയിരിക്കുന്നത്. ഷഹീദ് ഖാന്‍ എന്ന് പേരുള്ള ഒരു ഐഡിയില്‍ നിന്നാണ് ഭീഷണി സന്ദേശം. ഇരുപത്തിയഞ്ച് ലക്ഷം രൂപ തന്നില്ലെങ്കില്‍ ബോംബ് സ്‌ഫോടനം നടത്തുമെന്നാണ് ഭീഷണി സന്ദേശത്തില്‍ ഉന്നയിക്കുന്നത്.

ഭീഷണി വന്നതോടെ നഗരത്തില്‍ പൊലീസ് നേതൃത്വകത്തില്‍ വ്യാപക പരിശോധന തുടങ്ങിയിട്ടുണ്ട്. ബെംഗളൂരു പൊലീസിന്റെ സൈബര്‍ വിങ് കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രാമേശ്വരം കഫേ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ നേരത്തെ തന്നെ നഗരത്തില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ വീണ്ടും ബോംബ് സ്‌ഫോടന ഭീഷണി വരുന്നത്.

രാമേശ്വരം കഫേ സ്‌ഫോടനവുമായി ബന്ധപ്പെട്ട് രണ്ട് ദിവസം മുമ്പ് നാല് പേര്‍ കസ്റ്റഡിയിലായിരുന്നു. ധാര്‍വാഡ്, ഹബ്ബള്ളി, ബെംഗളൂരു സ്വദേശികളാണ് കസ്റ്റഡിയിലാത്. ഇവരെ കുറിച്ച് മറ്റ് വിശദാംശങ്ങളൊന്നും ലഭ്യമല്ല.

Top