ലഹരി വേട്ടയിൽ ബോളിവുഡിൽ നിന്നും മറ്റൊരു താരം കൂടി പിടിയിൽ

ഹരി വേട്ടയിൽ ബോളിവുഡിൽ നിന്നും മറ്റൊരു താരം കൂടി പിടിയിൽ.ബോളിവുഡ് താരം ഭാരതി സിംഗാണ് അറസ്റ്റിലായത്. നാർകോട്ടിക്‌സ് കണ്ട്രോൾ ബ്യൂറോയുടെ മണിക്കൂറുകൾ നീണ്ട ചോദ്യത്തിനൊടുവിലാണ് ഭാരതി സിംഗ് അറസ്റ്റിലാകുന്നത്.

ഇന്നലെ രാവിലെ ഭാരതി സിംഗിന്റെ വീട്ടിൽ എൻസിബി റെയ്ഡ് നടത്തിയിരുന്നു. ഭാരതിയും ഭർത്താവും ഹർഷ് ലിംബാച്ചിയയും കഞ്ചാവ് ഉപയോഗിക്കുന്നതായി റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നായിരുന്നു റെയ്ഡ്. ഇവരുടെ വീട്ടിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്.

Top