വന്ദേഭാരത് ട്രെയിനിന് നേരെ വീണ്ടും ആക്രമണം; കല്ലേറില്‍ ട്രെയിനിന്റെ ജനല്‍ചില്ലുകള്‍ പൊട്ടി

ചെന്നൈ: വന്ദേഭാരത് ട്രെയിനിന് നേരെ വീണ്ടും ആക്രമണം. കല്ലേറില്‍ ട്രെയിനിന്റെ നിരവധി ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ചെന്നൈ – തിരുനെല്‍വേലി ട്രെയിനിന് നേരെ ആണ് ആക്രമണം. കല്ലേറില്‍ 9 കോച്ചുകളിലെ ജനല്‍ചില്ലുകളാണ് പൊട്ടിയത്. കഴിഞ്ഞ ദിവസം രാത്രി 10:30ന് തിരുനെല്‍വേലി വാഞ്ചി മണിയാച്ചിയില്‍ വച്ചാണ് സംഭവം. ആരാണ് ആക്രമിച്ചതെന്ന് വ്യക്തമല്ല. സംഭവത്തില്‍ റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ വര്‍ഷം കേരളത്തിലടക്കം വന്ദേഭാരത് ട്രെയിനിന് നേരെ ആക്രമണമുണ്ടായി. തിരുവനന്തപുരം കാസര്‍കോട് വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കണ്ണൂരില്‍ പലതവണ ആക്രമണമുണ്ടായിരുന്നു.രാജ്യത്ത് വിവിധയിടങ്ങളില്‍ വന്ദേഭാരത് ട്രെയിനുകള്‍ക്ക് നേരെ ആക്രമണം നടന്നിരുന്നു.

Top