കോഴിക്കോട് പന്തീരാങ്കാവ് യുഎപിഎ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ ആയി. വയനാട് സ്വദേശി വിജിത് വിജയനെ എൻ ഐ എ കൊച്ചി യൂണിറ്റാണ് അറസ്റ്റ് ചെയ്തത്. കൽപ്പറ്റയിലെ ക്യാമ്പ് ഓഫീസിലേക്ക് ചോദ്യം ചെയ്യാൻ വിളിച്ച് വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കൊച്ചി എൻഐഎ ആസ്ഥാനത്ത് വച്ച് ഇയാളെ കൂടുതൽ ചോദ്യം ചെയ്യും. പന്തീരങ്കാവ് യുഎപിഎ കേസിലെ ഒന്നും രണ്ടും പ്രതികളായ അലനെയും താഹയെയും നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റുമായി ബന്ധിപ്പിച്ചത് വിജിത് ഉൾപ്പെടെയുള്ള സംഘമാണെന്നായിരുന്നു എൻഐഎയുടെ നിഗമനം.

Top