കരിപ്പൂര്‍ സ്വര്‍ണ കവര്‍ച്ചാ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി

കൊണ്ടോട്ടി: കരിപ്പൂര്‍ സ്വര്‍ണ കവര്‍ച്ചാ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കൊണ്ടോട്ടി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മഞ്ചേരി സ്വദേശി ശിഹാബാണ് അറസ്റ്റിലായത്. കൊടുവള്ളി സംഘത്തിനൊപ്പം ഉണ്ടായിരുന്ന ആളാണ് ശിഹാബ് എന്നാണ് വിവരം. ഇതോടെ കേസില്‍ ആകെ അറസ്റ്റിലായവരുടെ എണ്ണം പത്തായി.

Top