മഹാരാഷ്ട്രയില്‍ 67,160 പേര്‍ക്കു കൂടി കോവിഡ്: തമിഴ്‌നാട്ടില്‍ 14,842 കേസുകൾ

മുംബൈ: മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 67,160 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 42,28,836 ആയി. 676 കോവിഡ് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 63928 ആയിട്ടുണ്ട്.

അതേസമയം മുംബൈയില്‍ 5,888 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 71 മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. 8,549 പേര്‍ ഇന്ന് രോഗമുക്തി നേടി.

തമിഴ്‌നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 14,842 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 9,142 പേര്‍ രോഗമുക്തി നേടി. 80 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ജീവന്‍ നഷ്ടമായത്. സംസ്ഥാനത്ത് നിലവില്‍ 1,00,668 സജീവ കേസുകളാണുള്ളത്.

Top