44 ട്രെയിന്‍ സര്‍വീസുകള്‍ കൂടി താല്‍ക്കാലികമായി റദ്ദാക്കി

തിരുവനന്തപുരം: കേരളത്തിലൂടെ ഓടുന്ന 44 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദുചെയ്തു. മെയ് അവസാനം വരെ താത്ക്കാലികമായാണ് റദ്ദാക്കല്‍. ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെയുള്ള ട്രെയിന്‍ സര്‍വീസുകളാണ് റദ്ദ് ചെയ്തത്. ഇതോടെ രണ്ടാഴ്ചയ്ക്കിടെ റദ്ദാക്കിയ സര്‍വീസുകളുടെ എണ്ണം 62 ആയി.

പരശുറാം, മലബാര്‍, മാവേലി, അമൃത തുടങ്ങിയ ചുരുക്കം ട്രെയിനുകള്‍ മാത്രമാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്.

മംഗലാപുരം-ചെന്നൈ, എറണാകുളം-ലോക്മാന്യതിലക്, കൊച്ചുവേളി-പോര്‍ബന്തര്‍, വഞ്ചിനാട് എക്‌സ്പ്രസ്, എറണാകുളം-ഷൊര്‍ണൂര്‍, എറണാകുളം-ആലപ്പുഴ, ആലപ്പുഴ-കൊല്ലം, കണ്ണൂര്‍-ഷൊര്‍ണൂര്‍ മെമു സര്‍വീസുകളും തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്കുള്ള രണ്ട് സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകള്‍ എന്നിവയും താത്ക്കാലികമായി റദ്ദുചെയ്തു.

 

Top