മോഹന്‍ലാലിനെ നായകനാക്കി ബി​ഗ് ബജറ്റ് ചിത്രമൊരുക്കാൻ അനൂപ് സത്യന്‍

രനെ ആവശ്യമുണ്ട് എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകൻ അനൂപ് സത്യന്‍ തന്റെ കരിയറിലെ രണ്ടാം ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയാണ്. മോഹന്‍ലാല്‍ ആണ് ചിത്രത്തിൽ നായകനായി എത്തുക. വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ഇന്ത്യയിലെ മറ്റൊരു പ്രധാന താരവും അഭിനയിക്കും. സുരേഷ് ​ഗോപി- ശോഭന ജോഡിയെ വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് സ്ക്രീനിലെത്തിച്ചായിരുന്നു അനൂപിന്റെ തുടക്കം. ദുല്‍ഖര്‍ ആയിരുന്നു വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാവ്.

അനൂപിന്‍റെ ഇരട്ട സഹോദരനായ അഖില്‍ സത്യനാണ് ഈ പ്രോജക്റ്റ് സംബന്ധിച്ച വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. വളരെ രസകരമായ, വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ഒരു ചിത്രവുമായി വരികയാണ് അനൂപ്. കംപ്ലീറ്റ് ആക്റ്ററിനൊപ്പം ഇന്ത്യയിലെ എക്കാലത്തെയും പ്രിയ നടന്മാരില്‍ ഒരാളെയും അഭിനയിപ്പിക്കാന്‍ ഒരുങ്ങുകയുമാണ് അനൂപ്, അഖില്‍ സത്യന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഓളവും തീരവും എന്ന ലഘുചിത്രത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. എം ടി വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സിനുവേണ്ടി ഒരുക്കുന്ന ആന്തോളജിയുടെ ഭാ​ഗമാണ് ഈ ചിത്രം.

Top