അനൂപ് സത്യന്റെ പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയായി

ത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയായി. സുരേഷ് ഗോപി, ശോഭന, ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് പ്രധാനമായും ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.

ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ രണ്ടുപേരുടെ കഥയാണ് ചിത്രം പറയുന്നത്. ശോഭനയും കല്യാണിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വേഫെയറര്‍ ഫിലിംസും എം സ്റ്റാര്‍ കമ്മ്യൂണിക്കേഷന്‍സുമായി ചേര്‍ന്ന് ദുല്‍ഖര്‍ സല്‍മാനാണ് ചിത്രം നിര്‍മിക്കുന്നത്. അല്‍ഫോണ്‍സ് ജോസഫാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്.

ദുല്‍ഖര്‍ സല്‍മാന്‍ ഫേസ്ബുക്കിലൂടെ ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം സംവിധായകന്‍ ലാല്‍ജോസും ചടങ്ങില്‍ സംബന്ധിച്ചിരുന്നു. കുറുപ്പ് എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയശേഷം ദുല്‍ഖര്‍, അനൂപ് സത്യന്‍ ചിത്രത്തിലേക്കെത്തും.

Top