‘വരനെ ആവശ്യമുണ്ട്’; വ്യത്യസ്തതയാര്‍ന്ന് അനൂപ് സത്യന്‍ ചിത്രം,പോസ്റ്ററും പേരും കൗതുകമാകുന്നു

രു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും വീണ്ടും ഒരുമിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററും പേരുമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. തികച്ചും കൗതുകം നിറഞ്ഞ പേരാണ് അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് നല്‍കിയിരിക്കുന്നത്.

‘വരനെ ആവശ്യമുണ്ട്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഒരു പത്രത്തിലെ വൈവാഹിത പരസ്യങ്ങളുടെ പേജിന്റെ മാതൃക പശ്ചാത്തലമാക്കിയാണ് രസകരമായ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഓള്‍ഡ് മങ്ക്സ് ആണ് ഡിസൈന്‍ നിര്‍വ്വഹിച്ചത്.

വേഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിച്ച് ശോഭന, സുരേഷ് ഗോപി, കല്യാണി പ്രിയദര്‍ശന്‍, ദുല്‍ഖര്‍ എന്നിവര്‍ വേഷമിടുന്ന സിനിമയുടെ പേരും പോസ്റ്ററും അണിയറ പ്രവര്‍ത്തകരാണ് പുറത്തുവിട്ടത്.

സുരേഷ് ഗോപിയും ശോഭനയും വീണ്ടും ഒരുമിക്കുന്ന പ്രഖ്യാപനം വന്നതുമുതല്‍ ചിത്രം വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഉര്‍വ്വശി, മേജര്‍ രവി, ലാലു അലക്സ്, ജോണി ആന്റണി എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. ചിത്രം ഈ മാസം അവസാനം പ്രദര്‍ശനത്തിനെത്തും.

Top