അനൂപ് മോനോന്റെ പദ്‍മ ആമസോൺ പ്രൈമിൽ ഉടൻ എത്തും

അനൂപ് മേനോൻ സംവിധാനം ചെയ്‍ത ചിത്രം ‘പദ്‍മ’ വളരെയോറെ പ്രേക്ഷക ശ്രദ്ധനേടിയ സിനിമയാണ്. അനൂപ് മേനോൻ നായകനായും സുരഭി ലക്ഷ്‍മി നായികയായിട്ടുമായിരുന്നു ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ‘പദ്‍മ’ എന്ന ചിത്രത്തിന് തിയറ്ററുകളില്‍ മോശമല്ലാത്ത പ്രതികരണം ലഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

ആമസോണ്‍ പ്രൈം വീഡിയോയിലാണ് ‘പദ്‍മ’ സ്‍ട്രീമിംഗ് തുടങ്ങിയിരിക്കുന്നത്. ശങ്കര്‍ രാമകൃഷ്‍ണന്‍, ശ്രുതി രജനീകാന്ത് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. മഹാദേവൻ തമ്പിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നതും അനൂപ് മേനോന്‍ തന്നെയാണ്.

അനൂപ് മേനോൻ തന്നെയാണ് ചിത്രം നിര്‍മിച്ചതും. അനൂപ് മേനോൻ സ്റ്റോറീസിന്റെ ബാനറിലാണ് നിര്‍മാണം. പ്രൊജക്ട് ഡിസൈനർ ബാദുഷയാണ്. എഡിറ്റിംഗ് സിയാൻ, കലാസംവിധാനം ദുന്‍ദു രഞ്‍ജീവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അനില്‍ ജി, ഡിസൈൻ ആന്റണി സ്റ്റീഫന്‍, പിആർഒ പി ശിവപ്രസാദ് എന്നിവരാണ് മറ്റ് പ്രവര്‍ത്തകര്‍.

Top