അനൂപ് മേനോന്റെ പൊളിറ്റിക്കല്‍ ത്രില്ലര്‍ ‘വരാല്‍’; ചിത്രീകരണം പൂര്‍ത്തിയാക്കി

നൂപ് മേനോന്‍, പ്രകാശ് രാജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ‘വരാല്‍’ ചിത്രീകരണം പൂര്‍ത്തിയാക്കി. പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയാണിത്. അനൂപ് മേനോന്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ടൈം ആഡ്‌സ് ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ പി എ സെബാസ്റ്റ്യന്‍ ആണ്.

വലിയ താരനിരയാണ് ചിത്രത്തിലേത്. സണ്ണി വെയ്ന്‍, സായ്കുമാര്‍, രണ്‍ജി പണിക്കര്‍, സുരേഷ് കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍, മേഘനാഥന്‍, ഇര്‍ഷാദ്, ഹരീഷ് പേരടി, സെന്തില്‍ കൃഷ്ണ, ശിവജി ഗുരുവായൂര്‍, ഇടവേള ബാബു, ഡ്രാക്കുള സുധീര്‍, മിഥുന്‍, കൊല്ലം തുളസി, ദിനേശ് പ്രഭാകര്‍, ടിറ്റോ വില്‍സന്‍, മന്‍രാജ്, വിജയ് നെല്ലീസ്, മുഹമ്മദ് ഫൈസല്‍, മുതിര്‍ന്ന പൊലീസുദ്യോഗസ്ഥനായ കെ ലാല്‍ജി, ജയകൃഷ്ണന്‍, മാധുരി, പ്രിയങ്ക, ഗൗരി നന്ദ, മാലാ പാര്‍വ്വതി തുടങ്ങിയവര്‍ കഥാപാത്രങ്ങളായെത്തുന്നു.

എന്‍ എം ബാദുഷയാണ് ചിത്രത്തിന്റെ പ്രൊജക്ട് ഡിസൈനര്‍. പ്രൊജക്ട് കോഡിനേറ്റര്‍ അജിത്ത് പെരുമ്പള്ളി, ഛായാഗ്രഹണം രവിചന്ദ്രന്‍, എഡിറ്റിംഗ് അയൂബ് ഖാന്‍, സംഗീതം നിനോയ് വര്‍ഗീസ്, പശ്ചാത്തല സംഗീതം ജേക്‌സ് ബിജോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അമൃത മോഹന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് ഷെറിന്‍ സ്റ്റാന്‍ലി, അഭിലാഷ് അര്‍ജുനന്‍, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, മേക്കപ്പ് സജി കൊരട്ടി, കലാസംവിധാനം സഹസ് ബാല, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കെ ജെ വിനയന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കെ ആര്‍ പ്രകാശ്, സ്റ്റില്‍സ് ഷാലു പെയ്യാട്.

Top