അനൂപ് മേനോന്റെ പുതിയ ചിത്രം നിഗൂഢത്തിന്റെ ടീസര്‍ എത്തി

നൂപ് മേനോന്‍ നായകനാവുന്ന പുതിയ ചിത്രമാണ് ‘നിഗൂഢം’.ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. അജേഷ് ആന്റണി, അനീഷ് ബി ജെ, ബെപ്‌സണ്‍ നോര്‍ബെല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. ഇന്ദ്രന്‍സ് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിഗൂഢമായ ഒരു യാത്രയുടെ കഥ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. 53 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. ടൈറ്റില്‍ സൂചിപ്പിക്കുന്ന മൂഡ് ആണ് ടീസറിന്.

ഒരു പ്രത്യേക ലക്ഷ്യത്തോടെ പ്രശസ്ത ചിത്രകാരനായ ശങ്കര്‍ നടത്തുന്ന ഒരു യാത്രയും അതിലൂടെ അദ്ദേഹം കണ്ടെത്തുന്ന നിഗൂഢതകളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ജി ആന്‍ഡ് ജി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജേഷ് എസ് കെ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അനൂപ് മേനോനും ഇന്ദ്രന്‍സിനുമൊപ്പം സെന്തില്‍ കൃഷ്ണ, റോസിന്‍ ജോളി, ഗൗതമി നായര്‍, ശിവകാമി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. നേരത്തെ പുറത്തെത്തിയ ചിത്രത്തിന്റെ ക്യാരക്റ്റര്‍ പോസ്റ്ററുകള്‍ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

ഛായാഗ്രഹണം പ്രദീപ് നായര്‍, സംഗീതം റോണി റാഫേല്‍, ഗാനങ്ങള്‍ കൃഷ്ണ ചന്ദ്രന്‍ സി കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എസ് മുരുകന്‍, കലാ സംവിധാനം സാബുറാം, വസ്ത്രാലങ്കാരം ബസി ബേബി ജോണ്‍, മേക്കപ്പ് സന്തോഷ് വെണ്‍പകല്‍, എഡിറ്റിംഗ് സുബിന്‍ സോമന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ശങ്കര്‍ , എസ് കെ, ഫിനാന്‍സ് കണ്‍ട്രോളര്‍ സന്തോഷ് ബാലരാമപുരം, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ഹരി കാട്ടാക്കട, പ്രൊഡക്ഷന്‍ മാനേജര്‍ കുര്യന്‍ ജോസഫ്, സ്റ്റില്‍സ് അജി മസ്‌ക്കറ്റ്, മീഡിയ ഡിസൈന്‍ പ്രമേഷ് പ്രഭാകര്‍ എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.

Top