അനുകരിക്കാനും മാതൃകയാക്കാനും ഒടുവില്‍ നമുക്കൊരു നേതാവിനെ കിട്ടി: അനൂപ് മേനോന്‍

കേരളത്തില്‍ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറെ പ്രശംസിച്ച് നിരവധി താരങ്ങല്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ നടന്‍ അനൂപ് മേനോന്‍ ആണ് ടീച്ചറുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൈയടിയുമായി എത്തിയിരിക്കുന്നത്. തന്റെ ഫെയ്‌സ് ബുക്ക് കുറിപ്പിലൂടെയാണ് നടന്‍ മന്ത്രിയെ പ്രശംസിക്കുന്നത്.

അനുകരിക്കാനും മാതൃകയാക്കാനും ഒടുവില്‍ നമുക്കൊരു നേതാവിനെ ലഭിച്ചിരിക്കുകയണ്. മികച്ച ഒരു സാമൂഹ്യസേവകയാണെന്ന് മന്ത്രി തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നും നടന്‍ പ്രശംസിച്ചു.

‘അവസാനം, മാതൃകയാക്കാനും അനുകരിക്കാനും ഇതാ നമുക്ക് ഒരു നേതാവ്.. ഇതേ പോലെ ഇനിയുമൊരുപാടുപേരുണ്ടായിരുന്നെങ്കില്‍ എന്നു തോന്നിപ്പോവുകയാണ്.. ചെറിയ കാര്യങ്ങളില്ല, പരിഹാസവാക്കുകളില്ല, അവസാരവാദസിദ്ധാന്തമോ ഒന്നുമില്ല… സാമൂഹ്യസേവനത്തിലെ ഏറ്റവും സുതാര്യമായ ഇടം… നിങ്ങള്‍ മുന്നോട്ടു കുതിക്കൂ ടീച്ചര്‍..’

കൊറോണ വൈറസിനെ തുരത്തുന്നതില്‍ കൈകൊള്ളുന്ന പ്രവര്‍ത്തനങ്ങളുടെ വെളിച്ചത്തില്‍ സിനിമാതാരങ്ങളും സംവിധായകരും മന്ത്രിയെ പ്രശംസിച്ചുകൊണ്ട് രംഗത്തു വന്നിരുന്നു. അതിനിടയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മന്ത്രിക്കെതിരെ വിമര്‍ശനമുന്നയിച്ചപ്പോള്‍ സംവിധായകരായ മനു അശോകന്‍, ബി ഉണ്ണികൃഷ്ണന്‍, വിപിന്‍ ദാസ്, എം എ നിഷആദ്, സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍, നടന്‍ വിനയ് ഫോര്‍ട്ട്, നടി റീമ കല്ലിങ്കല്‍ എന്നിവര്‍ മന്ത്രിയെ പിന്തുണച്ച് രംഗത്തു വന്നിരുന്നു.

Top