Anoop Menon to share screen space with Vidhya Balan in Kamal’s movie

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടി എന്ന കമലാ സുരയ്യയുടെ ജീവിതം സംവിധായകന്‍ കമല്‍ സിനിമയാക്കുന്നു. ദേശീയ അവാര്‍ഡ് ജേതാവും ബോളിവുഡ് നടിയുമായ വിദ്യാ ബാലനാണ് മാധവിക്കുട്ടിയുടെ വേഷത്തില്‍ എത്തുന്നത്.

വിദ്യ ബാലനൊപ്പം അനൂപ് മേനോനും ഈ സിനിമയില്‍ സുപ്രധാന വേഷം ചെയ്യുന്നു. പൃഥ്വിരാജ്, മുരളി ഗോപി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മാധവിക്കുട്ടിയുടെ ജീവിതത്തിലെ മൂന്ന് ഘട്ടങ്ങളായാണ് സിനിമ ഒരുങ്ങുന്നത്. വൈവാഹിക ജീവിതം, എന്റെ കഥ എന്ന ആത്മകഥ രചിച്ച സാഹചര്യം, ഹിന്ദു മതത്തില്‍ നിന്ന് ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്ത ഘട്ടം എന്നിങ്ങനെയാണത്.

മുരളി ഗോപിയാണ് വിദ്യയുടെ ഭര്‍ത്താവിന്റെ വേഷത്തില്‍ എത്തുന്നത്. ഒരു സാങ്കല്‍പിക കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്.

ഒക്ടോബറോട് കൂടി ഷൂട്ടിംഗ് തുടങ്ങാനാണ് പദ്ധതി.

Top