അനൂപ് മേനോന്‍ ചിത്രം എന്റെ മെഴുതിരി അത്താഴങ്ങള്‍ ; വീഡിയോ സോങ്ങ് നാളെ പുറത്തിറങ്ങും

ente-mezhukuthiri-athazhangal

നൂപ് മേനോന്‍ നായകനാകുന്ന പുതിയ ചിത്രം എന്റെ മെഴുതിരി അത്താഴങ്ങളുടെ വീഡിയോ സോങ്ങ് നാളെ രാവിലെ 11:00 മണിക്ക് ടോവിനോ തോമസ് തന്റെ പേജിലൂടെ റിലീസ് ചെയ്യും. ആദ്യ ടീസര്‍ ദുല്‍ഖര്‍ സല്‍മാനാണ് പുറത്തിറക്കിയത്.

നാലു വര്‍ഷങ്ങള്‍ക്കുശേഷം അനൂപ് മേനോന്‍ തിരക്കഥ രചിച്ച് സൂരജ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മിയ, പുതുമുഖം ഹന്ന എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. ചിത്രത്തില്‍ ഒരു പാചകക്കാരന്റെ വേഷത്തിലാണ് അനൂപ് മേനോന്‍ എത്തുന്നത്. മെഴുകുതിരി നിര്‍മ്മാണം നടത്തുന്ന വ്യക്തിയായി മിയയും എത്തുന്നു.

Anoop menon

മലയാള സിനിമയിലെ പ്രമുഖ സംവിധായകരായ ലാല്‍ ജോസ്, ശ്യാമപ്രസാദ്, ദിലീഷ് പോത്തന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 999 എന്റര്‍ടെയ്ന്‍മെന്റ്‌സിന്റ ബാനറില്‍ നോബിള്‍ ജോസ് നിര്‍മ്മാണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഗാനങ്ങളൊരുക്കുന്നത് എം.ജയചന്ദ്രനും റഫീഖ് അഹമ്മദുമാണ്.Related posts

Back to top