അനൂപ് മേനോന്‍ ചിത്രം എന്റെ മെഴുതിരി അത്താഴങ്ങളില്‍ ലാല്‍ ജോസും

നൂപ് മേനോന്‍, മിയ ജോര്‍ജ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘എന്റെ മെഴുതിരി അത്താഴങ്ങള്‍’ എന്ന ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധയകന്‍ ലാല്‍ ജോസ് ഒരു പ്രധന കഥാപാത്രമായി എത്തുന്നു. അഗസ്റ്റസ് തിയോഡ്രസ് എന്നാണ് ലാല്‍ ജോസിന്റെ കഥാപാത്രത്തിന്റെ പേര്. ‘എവിടെയോ ഒരു കെമിസ്ട്രി തഞ്ചി തടവി കിടപ്പുണ്ട്’ എന്ന അടിക്കുറിപ്പോടു കൂടി ലാല്‍ ജോസ് തന്നെയാണ് തന്റെ കഥപാത്രത്തിന്റെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

കൊടൈക്കനാലിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ റൊമാന്റിക് ചിത്രം സൂരജ് തോമസാണ് സംവിധാനം ചെയ്യുന്നത്. സോണി ജോസ് തൈക്കാടനായി ദിലീഷ് പോത്തനും ചിത്രത്തില്‍ എത്തുന്നുണ്ട്. ചിത്രത്തില്‍ ഒരു പാചകക്കാരന്റെ വേഷത്തിലാണ് അനൂപ് മേനോന്‍ എത്തുന്നത്. മെഴുകുതിരി നിര്‍മ്മാണം നടത്തുന്ന വ്യക്തിയായി മിയയും എത്തുന്നു.

999 എന്റര്‍ടെയ്ന്‍മെന്റ്‌സിന്റ ബാനറില്‍ നോബിള്‍ ജോസ് നിര്‍മ്മാണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഗാനങ്ങളൊരുക്കുന്നത് എം.ജയചന്ദ്രനും റഫീഖ് അഹമ്മദുമാണ്. പുതുമുഖ താരം ഹന്ന, അലന്‍സിയര്‍, ബൈജു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. നാലു വര്‍ഷങ്ങള്‍ക്കുശേഷം അനൂപ് മേനോന്‍ തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണ്.

Top