രാംസണ്‍സിന്റെ അംബാസഡര്‍മാരായി അനൂപ് മേനോനും അനു സിത്താരയും

പ്രമുഖ ബ്രാന്‍ഡായ രാംസണ്‍സിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരായി സിനിമാതാരങ്ങളായ അനൂപ് മേനോന്‍, അനു സിത്താര എന്നിവരെ പ്രഖ്യാപിച്ചു.

പ്രസിദ്ധ നെയ്ത്തുഗ്രാമമായ കുത്താമ്പുള്ളി കേന്ദ്രീകരിച്ച് എഴുപത്തഞ്ചിലേറെ വര്‍ഷമായി മുണ്ടുകളും സെറ്റ് സാരികളും സെറ്റ് മുണ്ടുകളും നിര്‍മിക്കുന്ന പ്രമുഖ ബ്രാന്‍ഡാണ് രാംസണ്‍സ്.

ഓണം പ്രമാണിച്ച് അമ്പതിലേറെ നിറങ്ങളില്‍ അഞ്ഞൂറിലേറെ ഡിസൈനുകളിലുള്ള കരകളോടെ മുണ്ടുകളും സെറ്റ് സാരികളും സെറ്റ് മുണ്ടുകളും രാംസണ്‍സ് വിപണിയിലിറക്കി.

1945-ല്‍ പി. വി. രാമസ്വാമി ചെട്ടിയാര്‍ മുസ്ലിംവനിതകള്‍ക്കുള്ള തട്ടം നെയ്ത് തുടക്കമിട്ട ബ്രാന്‍ഡാണ് കാലക്രമേണ കൈത്തറി മുണ്ടുകളും സാരികളുമായി വികസിച്ചിരിക്കുന്നതെന്ന് കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ കമ്പനിയുടെ ഡയറക്ടര്‍ ധര്‍മലിംഗം പറഞ്ഞു.

രാംസണ്‍സിന്റെ പുതിയ ബ്രാന്‍ഡ് അംബാഡറായ അനൂപ് മേനോനും ബ്രാന്‍ഡിന്റെ മൂന്നാംതലമുറ സാരഥികളായ പ്രമോദ്, പ്രശാന്ത്,എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Top