Anoop Jacob-fast-tired-take-hospital

തിരുവനന്തപുരം :സ്വാശ്രയ പ്രശ്‌നത്തില്‍ നിയമസഭാ കവാടത്തില്‍ നിരാഹാര സമരം നടത്തുന്ന അനൂപ് ജേക്കബിനെ ആശുപത്രിയിലേക്ക് മാറ്റി.

ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്നായിരുന്നു തീരുമാനം .

മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കാണ് അനൂപ് ജേക്കബിനെ മാറ്റിയത്.

അനൂപിന്റെ ആരോഗ്യനില മോശമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.

അല്‍പനേരം മുമ്പ് ഡോക്ടര്‍മാരുടെ സംഘം അനൂപിനെ പരിശോധിച്ചിരുന്നു. പരിശോധനയില്‍ ആരോഗ്യസ്ഥിതി വഷളാണെന്ന് മനസ്സിലായതോടെ അനൂപിനെ മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.

സ്വാശ്രയ മെഡിക്കല്‍ പ്രവേശന ഫീസ് വര്‍ധനയ്‌ക്കെതിരെ നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ നാലുദിവസമായി നിരാഹാര സമരം തുടരുകയാണ്.

കേരള കോണ്‍ഗ്രസ്സ് ജേക്കബ് വിഭാഗത്തിലെ അനൂപ് ജേക്കബിനൊപ്പം കോണ്‍ഗ്രസ്സ് അംഗങ്ങളായ ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍ എന്നിവരാണ് നിരാഹാരം അനുഷ്ഠിക്കുന്നത്.

ഇവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലീഗ് എംഎല്‍എമാര്‍ അനുഭാവ സത്യഗ്രഹവും നടത്തുന്നുണ്ട്.

അതേ സമയം,അനൂപ് ജേക്കബിനെ ആശുപത്രിയിലേക്ക് മാറ്റിയത് മഞ്ഞപ്പിത്ത ലക്ഷണത്തെത്തുടര്‍ന്നാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.രണ്ട് എംഎല്‍എമാര്‍ നിരാഹാരം തുടരുമെന്നും ചെന്നിത്തല വ്യക്തമാക്കി.

Top