Anoop Jacob – election – udf

കൊച്ചി: കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന് പിറവം സീറ്റൊഴികെ മറ്റൊരു സീറ്റും നല്‍കാത്തതില്‍ പ്രതിഷേധിച്ച് യുഡിഎഫ് വിടുന്നത് പോലുള്ള നടപടികളിലേക്ക് നീങ്ങില്ലെന്ന് മന്ത്രി അനൂപ് ജേക്കബ്.

കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന് നല്‍കാമെന്ന് പറഞ്ഞ അങ്കമാലി സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തത് സംബന്ധിച്ച കാര്യങ്ങളില്‍ പാര്‍ട്ടി നിലപാട് ഇന്ന് ചേരുന്ന സംസ്ഥാന ഭാരവാഹിയോഗത്തില്‍ സ്വീകരിക്കും. പാര്‍ട്ടിക്ക് കിട്ടിയിരിക്കുന്ന പിറവം സീറ്റില്‍ മത്സരിക്കും.

പാര്‍ട്ടി യുഡിഎഫിനൊപ്പം നില്‍ക്കുമെന്നു പ്രതീക്ഷിക്കുന്നു. മറ്റെല്ലാം തീരുമാനങ്ങളും ഇന്നു നടക്കുന്ന യോഗത്തിന് ശേഷം തീരുമാനിക്കുമെന്നും അനൂപ് ജേക്കബ് പറഞ്ഞു.

Top