anoop jacob corruption case

തിരുവനന്തപുരം: മുന്‍ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് നല്‍കിയ പരാതി പൂഴ്ത്തിയെന്ന ആക്ഷേപം ശരിയല്ലെന്ന് വിജിലന്‍സ്.

തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയിലാണ് നിലപാട് വ്യക്തമാക്കിയത്. മുന്‍ വിജിലന്‍സ് ഡയറക്ടര്‍ എന്‍ ശങ്കര്‍ റെഡ്ഡി പരാതി പൂഴ്ത്തിയെന്ന ആരോപണം ഹര്‍ജിക്കാരന്‍ കോടതിയില്‍ ഉന്നയിച്ച സാഹചര്യത്തിലാണ് വിജിലന്‍സ് നിലപാട് വ്യക്തമാക്കിയത്. മാര്‍ച്ച് 22 ന് കേസ് വീണ്ടും പരിഗണിക്കും

Top